ആലുവയിൽ  11 വയസുകാരൻ ലോറിയിടിച്ച്‌ മരിച്ചു

ആലുവ മുപ്പത്തടത്ത് 11 വയസുകാരൻ ലോറിയിടിച്ച്‌ മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.ട്യൂഷൻ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം

 

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊച്ചി:  ആലുവ മുപ്പത്തടത്ത് 11 വയസുകാരൻ ലോറിയിടിച്ച്‌ മരിച്ചു. പാനായിക്കുളം സ്വദേശി അമാനുള്ള ഹാരിസ് എന്ന ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്.ട്യൂഷൻ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടം.വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുപ്പത്തടത്തം ഓഞ്ഞത്തോട് പാലത്തിന് സമീപമാണ് അപകടം നടന്നത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അമാനുള്ളയെ ലോറി പിറകില്‍ നിന്ന് വന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

എന്നാല്‍ ലോറി ഇടിച്ചിട്ടില്ലെന്നും കുട്ടിയുടെ സൈക്കിള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നുമാണ് ലോറി ഡ്രൈവറുടെ വാദം. ലോറി ഡ്രൈവർ പ്രിജു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പാനായിക്കുളം വലിയപറമ്പില്‍ റഫീഖിന്റെ മകനായ അമാനുള്ള ഹാരിസ് ആലുവ സെൻ്റ് ഫ്രാൻസിസ് സ്‌കൂളിലെ വിദ്യാർഥിയാണ്