മലപ്പുറത്ത് 10 മാസം പ്രായമായ കുട്ടിയുടെ തൊണ്ടയില്‍ ബോട്ടില്‍ അടപ്പ് കുടുങ്ങി

മഞ്ചേരിയില്‍ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ബോട്ടില്‍ അടപ്പ് പുറത്തെടുത്ത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർമഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്.

 

കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടപ്പ് എടുക്കാൻ കഴിഞ്ഞില്ല.

മലപ്പുറം: മഞ്ചേരിയില്‍ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയ ബോട്ടില്‍ അടപ്പ് പുറത്തെടുത്ത് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ.  കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടപ്പ് എടുക്കാൻ കഴിഞ്ഞില്ല.

തൊണ്ടയില്‍ പൂർണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പുറത്തെടുത്തത്.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്