ഹോളി ആഘോഷങ്ങള്‍ സമാധാനത്തോടെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം ; സിപിഐഎം പോളിറ്റ് ബ്യൂറോ

ഹോളി ആഘോഷിക്കുന്നതിനാല്‍ മാര്‍ച്ച് 14 വെളളിയാഴ്ച മുസ്ലിംങ്ങള്‍ ജുമുഅ നമസ്‌കാരിക്കാന്‍ പളളിയില്‍ പോകേണ്ടതില്ലയെന്ന് യോ?ഗി ആദിത്യനാഥ് ആഹ്വാനം ചെയ്തതിന് പിന്നാലെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്.

 
cpim

ഹോളി സമാധാനപരമായി ആഘോഷിക്കുന്നതിന് കേന്ദ്രം പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

ഹോളി ആഘോഷങ്ങള്‍ സമാധാനത്തോടെ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പല സംസ്ഥാനങ്ങളിലെയും ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളെയും പോളിറ്റ് ബ്യൂറോ അപലപിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിന് പകരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം വിഭാഗത്തെ ഭീഷണിപ്പെടുത്തുന്നു. ഹോളി സമാധാനപരമായി ആഘോഷിക്കുന്നതിന് കേന്ദ്രം പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.

അതേ സമയം, ഹോളി ആഘോഷിക്കുന്നതിനാല്‍ മാര്‍ച്ച് 14 വെളളിയാഴ്ച മുസ്ലിംങ്ങള്‍ ജുമുഅ നമസ്‌കാരിക്കാന്‍ പളളിയില്‍ പോകേണ്ടതില്ലയെന്ന് യോ?ഗി ആദിത്യനാഥ് ആഹ്വാനം ചെയ്തതിന് പിന്നാലെ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. നിരവധി അക്രമസംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.


ഹോളി വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ആഘോഷിക്കുന്നതെന്നും ജുമുഅ നമസ്‌കാരം എല്ലാ വെള്ളിയാഴ്ചയുമുണ്ടെന്ന സംഭല്‍ പൊലീസുദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം ആവര്‍ത്തിക്കുകയാണ് യോഗി ആദിത്യനാഥ് ചെയ്തത്. ഉദ്യോഗസ്ഥന്റെ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ വാക്കുകള്‍ ആവര്‍ത്തിച്ച് യോഗിയും രംഗത്തെത്തിയത്.

ഉത്സവകാലത്ത് ഇരു സമുദായങ്ങളും വികാരങ്ങളെ ബഹുമാനിക്കണം. എല്ലാ വെള്ളിയാഴ്ചയും നമസ്‌കാരം നടക്കുന്നുണ്ട്. പക്ഷേ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ വരുന്നുള്ളൂവെന്ന് യോഗി പറഞ്ഞു. നമസ്‌കാരം വൈകിപ്പിക്കാം. വെള്ളിയാഴ്ച പ്രാര്‍ത്ഥന കൃത്യസമയത്ത് നടത്തണമെന്നുള്ളവര്‍ക്ക് വീട്ടിലിരുന്ന്കൊണ്ട് അത് ചെയ്യാം. നമസ്‌കാരത്തിനായി പള്ളിയില്‍ പോകണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.