ഖുശ്ബു ബിജെപി തമിഴ്‌നാട് വൈസ് പ്രസിഡന്റ്

തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുഷ്‌ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് താരത്തിന് പ്രധാനപ്പെട്ട പദവി നല്‍കിയിരിക്കുന്നത്.

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു

ചെന്നൈ: തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റായി നടി ഖുഷ്‌ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് താരത്തിന് പ്രധാനപ്പെട്ട പദവി നല്‍കിയിരിക്കുന്നത്.രാഷ്ട്രീയത്തില്‍ സജീവമായി തുടരുമോയെന്നത് അടക്കമുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ നിയമനം.

ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഖുഷ്ബു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 2020ഓടെ ബിജെപിയില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാർട്ടിയുടെ തീരുമാനത്തില്‍ താൻ സന്തോഷവതിയാണെന്ന് ഖുഷ്‌ബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.