നിയുക്ത ബിജെപി ദേശീയ അധ്യക്ഷൻ നിതിന്‍ നബിന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം; ചുമതല സിആര്‍പിഎഫ് വിഐപി സുരക്ഷാ വിഭാഗത്തിന് 

നിതിന്‍ നബിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുവെന്നാണ്  റിപ്പോര്‍ട്ട്

 

അധ്യക്ഷന്റെ രാജ്യത്തിനകത്തുള്ള യാത്രകളില്‍ ആയുധധാരികളായ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഒപ്പമുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.

ന്യൂഡല്‍ഹി: നിയുക്ത ബിജെപി ദേശീയ അധ്യക്ഷൻ നിതിന്‍ നബിന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. സിആര്‍പിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗത്തിനാണ് ചുമതല. നിതിന്‍ നബിന്റെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുവെന്നാണ്  റിപ്പോര്‍ട്ട്. അധ്യക്ഷന്റെ രാജ്യത്തിനകത്തുള്ള യാത്രകളില്‍ ആയുധധാരികളായ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഒപ്പമുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.

ബിജെപി അധ്യക്ഷനായിരിക്കെ ജെ പി നഡ്ഡയ്ക്കും സമാനമായ സുരക്ഷാ ലഭിച്ചിരുന്നു. സിആര്‍പിഎഫ് വിഐപി സുരക്ഷാ വിഭാഗത്തിന് തന്നെ ആയിരുന്നു ചുമതല. കേന്ദ്ര സംരക്ഷണ പട്ടികയ്ക്ക് കീഴിലുള്ള വിഐപി സുരക്ഷാ പരിരക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഇസഡ്-പ്ലസ് (എഎസ്എല്‍) മുതല്‍ ഇസഡ്-പ്ലസ്, ഇസഡ്, വൈ, വൈ-പ്ലസ്, എക്‌സ് വിഭാഗങ്ങള്‍ വരെ ഉള്‍പ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗാന്ധി കുടുംബം, മറ്റ് നിരവധി രാഷ്ട്രീയക്കാര്‍, ഉന്നത വ്യക്തികള്‍ എന്നിവരെ സിആര്‍പിഎഫ് സംരക്ഷിക്കുന്നു.