മൊബൈല്‍ ഹോട്ട്സ്പോട്ട് കണക്ഷന്‍ പങ്കിടാന്‍ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു
അപരിചിതരായ യുവാക്കളാണ് ഹോട്ട് സ്പോട്ട് ഷെയര്‍ ചെയ്യാന്‍ ചോദിച്ചത്.
Sep 4, 2024, 08:12 IST
മൊബൈല്‍ ഹോട്ട്സ്പോട്ട് കണക്ഷന്‍ പങ്കിടാന്‍ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ പൂനെയിലെ ഹഡ്പ്സര്‍ പ്രദേശത്താണ് സംഭവം. ഞായറാഴ്ച രാത്രി വൈകി നടന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായും മൂന്നു പേര്‍ കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലോണ്‍ ഏജന്റായ വാസുദേവ് രാമചന്ദ്ര കുല്‍ക്കര്‍ണി(47)യാണ് കൊല്ലപ്പെട്ടത്. അപരിചിതരായ യുവാക്കളാണ് ഹോട്ട് സ്പോട്ട് ഷെയര്‍ ചെയ്യാന്‍ ചോദിച്ചത്. ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായി. പിന്നാലെ പ്രതികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കുല്‍ക്കര്‍ണിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുല്‍ക്കര്‍ണി മരണത്തിന് കീഴടങ്ങി.