കർണാടകയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു
കർണാടകയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു. ധർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന ഫൈറോസ് പഠാനാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്‍റെേ ദൃശ‍്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
Apr 11, 2026, 18:18 IST
ബെംഗളൂരു: കർണാടകയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുത്തിക്കൊന്നു. ധർവാഡ് യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന ഫൈറോസ് പഠാനാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന്‍റെേ ദൃശ‍്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നാലംഗസംഘമാണ് ആക്രമണത്തിന് പിന്നില്ലെന്നാണ് വിവരം. വീടിനുള്ളിലെ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഏപ്രിൽ 24ന് ഫൈറോസിന്‍റെ വിവാഹം നടക്കാനാരിക്കെയാണ് അരുംകൊല അരങ്ങേറിയത്.