വളരെ സത്യസന്ധരാണ് ‘ജെൻ സി’ ‘ജെൻ ആൽഫ’ തുടങ്ങിയ യുവതലമുറ ;  മോഹൻ ഭാഗവത് 

 രാജ്യത്തെ പുതിയ തലമുറയെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും തുറന്ന ചർച്ചയ്ക്ക് വഴിതെളിയിക്കുന്ന നിർണ്ണായക പ്രസ്താവനയുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. നിലവിലെ തലമുറയെക്കാൾ വളരെ സത്യസന്ധരാണ് ‘ജെൻ സി’ (Gen Z), ‘ജെൻ ആൽഫ’ (Gen Alpha) തുടങ്ങിയ യുവതലമുറയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 രാജ്യത്തെ പുതിയ തലമുറയെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും തുറന്ന ചർച്ചയ്ക്ക് വഴിതെളിയിക്കുന്ന നിർണ്ണായക പ്രസ്താവനയുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. നിലവിലെ തലമുറയെക്കാൾ വളരെ സത്യസന്ധരാണ് ‘ജെൻ സി’ (Gen Z), ‘ജെൻ ആൽഫ’ (Gen Alpha) തുടങ്ങിയ യുവതലമുറയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുംബൈയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടയിലാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് (NEET) പരീക്ഷാ ചോർച്ചയും വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളും ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉയർത്തിയ പരാതികൾ പൂർണ്ണമായും ന്യായമാണെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും എന്നാൽ അത് വേണ്ടത്ര നടക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇത്തരം കാര്യങ്ങളിൽ യുവാക്കൾ പ്രതിഷേധങ്ങൾ ഉയർത്തുന്നത് സ്വാഭാവികമാണെന്നും, ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ രാജ്യത്തെ പുതിയ തലമുറയെ ഒരിക്കലും ‘രാഷ്ട്രവിരുദ്ധരായി’ മുദ്രകുത്തരുതെന്നും അദ്ദേഹം കർശനമായി ഓർമ്മിപ്പിച്ചു.

ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗ്ഗമാണ് പ്രതിഷേധങ്ങളെന്നും അല്ലാതെ ഭിന്നിപ്പുണ്ടാക്കാനല്ല അതെന്നും ഭാഗവത് വിശദീകരിച്ചു. സംവാദങ്ങളിലൂടെ സമവായത്തിൽ എത്താൻ സാധിക്കാത്ത ഘട്ടങ്ങളിലാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഈ സമരങ്ങളെല്ലാം സമൂഹത്തിൽ പുതിയൊരു സമവായം ഉണ്ടാക്കാൻ വേണ്ടിയുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.