ആഭരണക്കടയില്‍ ലഭിച്ച ആസിഡ് കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക ഗുരുതരാവസ്ഥയില്‍

റിയ കുപ്പിയില്‍നിന്ന് വെള്ളം കുടിക്കുന്നതും, പിന്നാലെ അസ്വസ്ഥത കാരണം പുറത്തേക്കോടി തുപ്പുന്നതും ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

 

മീററ്റിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്

ആഭരണക്കടയില്‍ ലഭിച്ച ആസിഡ് കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവ അധ്യാപിക ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ ഹാപുരിലെ അര്‍ജുന്‍ നഗറിലാണു സംഭവം. കുടിവെള്ളമാണെന്ന് കരുതി കടയില്‍നിന്ന് നല്‍കിയത് ആസിഡ് അടങ്ങിയ വെള്ളമായിരുന്നു. മീററ്റിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. അമ്മയ്‌ക്കൊപ്പം ജ്വല്ലറിയില്‍ എത്തിതായിരുന്നു ഇവര്‍. യുവതി ആവശ്യപ്പെട്ടതനുസരിച്ച് ആഭരണക്കടയിലെ ജീവനക്കാന്‍ കുടിക്കാന്‍ വെള്ളം നല്‍കി. വെള്ളം കുടിച്ച റിയയ്ക്ക് ആന്തരികമായ മുറിവുകളും പൊള്ളലുമേല്‍ക്കുകയായിരുന്നു. റിയ കുപ്പിയില്‍നിന്ന് വെള്ളം കുടിക്കുന്നതും, പിന്നാലെ അസ്വസ്ഥത കാരണം പുറത്തേക്കോടി തുപ്പുന്നതും ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

യുവതി ആവശ്യപ്പെട്ടതനുസരിച്ച് ആഭരണക്കടയിലെ ജീവനക്കാരനാണ് തൊട്ടടുത്ത ബേക്കറിയില്‍നിന്ന് വെള്ളം വാങ്ങിയെത്തിയതെന്നാണ് വിവരം. നില വഷളായതോടെ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്, വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവം വിവാദമായതോടെ യുപി പൊലീസ് ബേക്കറിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഇവിടെ നിന്നും ആസിഡ് നിറച്ച അനേകം കുപ്പികള്‍ കണ്ടെടുത്തു. കുപ്പിവെള്ളം വിതരണക്കാര്‍ എത്തിച്ചതാണ് ഇവയെന്ന് ബേക്കറിയുടമ മൊഴി നല്‍കി. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.