വീട്ടുകാര്‍ പൂച്ചയെ വളര്‍ത്താന്‍ സമ്മതിച്ചില്ല, മനംനൊന്ത് യുവഡോക്ടര്‍ ജീവനൊടുക്കി
വീട്ടുകാര്‍ പൂച്ചയെ വളര്‍ത്താന്‍ സമ്മതിച്ചില്ല, മനംനൊന്ത് യുവഡോക്ടര്‍ ജീവനൊടുക്കി
പ്രിന്‍സിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
23 വയസുകാരി പ്രിന്‍സി ആണ് ആത്മഹത്യ ചെയ്തത്.
വീട്ടുകാര്‍ പൂച്ചയെ വളര്‍ത്താന്‍ സമ്മതിക്കാത്തതിന് പിന്നാലെ യുവ ഡോക്ടര്‍ ജീവനൊടുക്കി. ഹൈദരാബാദ് അല്‍വാലില്‍ ആണ് സംഭവം. 23 വയസുകാരി പ്രിന്‍സി ആണ് ആത്മഹത്യ ചെയ്തത്.
മാര്‍ച്ച് 20നാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രിന്‍സി ആത്മഹത്യ ചെയ്തത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാണ് പ്രിന്‍സി താമസിച്ചിരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് പ്രിന്‍സി വീട്ടിലേക്ക് ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. പിന്നാലെ പ്രിന്‍സിക്ക് ചുമയും കഫക്കെട്ടും കലശലായിരുന്നു. ഇതോടെ വീട്ടുകാര്‍ പൂച്ചയെ വളര്‍ത്തുന്നത് എതിര്‍ക്കുകയും പ്രിന്‍സിയും വീട്ടുകാരും തമ്മില്‍ നിരന്തരം തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച അമ്മയും മുത്തശ്ശിയും പുറത്തുപോയ സമയത്താണ് പ്രിന്‍സി ആത്മഹത്യ ചെയ്തത്. ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെത്തുടന്ന് അയല്‍ക്കാരും പൊലീസും എത്തിയാണ് മൃതദേഹം താഴെയിറക്കിയത്.
സംഭവത്തില്‍ പ്രിന്‍സിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.