'പീഡനത്തിന് കാരണം നീ തന്നെ',പീഡനത്തിന് ഇരയായ യുവതിയേക്കൊണ്ട് 'തുപ്പൽ' നക്കിക്കുടിക്കാൻ ആവശ്യപ്പെട്ട് നാട്ടുകൂട്ടം

പീഡനത്തിന് കാരണം യുവതിയാണെന്ന് ആരോപിച്ച്  ക്രൂരമായ പീഡനത്തിനിരയായ യുവതിയോട് സ്വന്തം ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുടർന്ന് നിലത്തു തുപ്പിയ ശേഷം ആ തുപ്പൽ നക്കികുടിക്കാനും ആവിശ്യപ്പെട്ട് നാട്ടുകൂട്ടം

 

പീഡനത്തിനിരയായ യുവതിയെ നാട്ടുകൂട്ടം വിചാരണ ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

ബേഗുസാരായ്: പീഡനത്തിന് കാരണം യുവതിയാണെന്ന് ആരോപിച്ച്  ക്രൂരമായ പീഡനത്തിനിരയായ യുവതിയോട് സ്വന്തം ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുടർന്ന് നിലത്തു തുപ്പിയ ശേഷം ആ തുപ്പൽ നക്കികുടിക്കാനും ആവിശ്യപ്പെട്ട് നാട്ടുകൂട്ടം .

 ബിഹാറിലെ ബേഗുസരായിലാണ് സംഭവം. പീഡനത്തിനിരയായ യുവതിയെ നാട്ടുകൂട്ടം വിചാരണ ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ യുവതിയെ പീഡിപ്പിച്ചയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. 30 വയസുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ യുവതിയെ അയൽവാസിയാണ് വീട്ടിലേക്ക് അതിക്രമിച്ച് പീഡിപ്പിച്ചത്.

ജൂൺ മാസത്തിൽ നടന്ന സംഭവത്തിന് കാരണം യുവതിയാണെന്നായിരുന്നു നാട്ടുകൂട്ടം കണ്ടെത്തിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഭർത്താവിന്റെ അസാന്നിധ്യത്തിലായിരുന്നു നാട്ടുകൂട്ടത്തിന്റെ വിചാരണ.