ക്ഷേത്രങ്ങളെ അശുദ്ധമാക്കിയവരുടെ വംശപരമ്പരയും പിന്‍ഗാമികളും നശിക്കപ്പെടും ; യോഗി ആദിത്യനാഥ്

 

അയോധ്യ : സനാതന ധര്‍മ്മത്തിന്റെ ആരാധനാലയങ്ങളെ അശുദ്ധമാക്കാന്‍ ശ്രമിക്കുന്നവര്‍ ഭൂമിയില്‍ നരകം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ബംഗ്ലാദേശില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. നേരത്തെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും എന്താണ് സംഭവിച്ചത്? രാജ്യത്തെ സനാതന ധര്‍മ്മത്തിന് അഭിമാനമായ സ്ഥലങ്ങള്‍ നശിപ്പിച്ചവര്‍ ആരാണെന്നും അവര്‍ എന്തിനാണ് ഇത് ചെയ്തതെന്നും എനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.

ബംഗ്ലാദേശിലെ ഹിന്ദു മതകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ പരാമര്‍ശിച്ച അദ്ദേഹം ഇത് ഭൂമിയില്‍ നരകമുണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്നും പ്രതികരിച്ചു. ലോകസമാധാനം സ്ഥാപിക്കാനുള്ള ഏക മാര്‍ഗം സനാതന ധര്‍മ്മമാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അയോധ്യയിലെ രാമജന്മഭൂമിയിലായാലും മഥുരയിലെ കൃഷ്ണജന്മഭൂമിയിലായാലും ഹരിഹര്‍ഭൂമിയായ സമ്പലിലായാലും ഈ നിഷ്ഠൂരമായ പ്രവൃത്തികള്‍ നടത്തി ഭൂമിയെ മുഴുവന്‍ നരകമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ക്ഷേത്രങ്ങളെ അശുദ്ധമാക്കിയവരുടെ വംശപരമ്പരയും പിന്‍ഗാമികളും നശിപ്പിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.