ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി യോഗി ആദിത്യനാഥ്

 

പ്രയാ​ഗ്‌രാജ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഹാകുംഭമേള, ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി. യോഗിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവരും മറ്റ് കാബിനറ്റ് അംഗങ്ങളും പുണ്യസ്നാനം നടത്തി. മന്ത്രിസഭാ യോ​ഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രയാ​ഗ്‌രാജിലെത്തിയത്.

മോട്ടോർ ബോട്ടിലാണ് അറെയിൽ വിഐപി ഘട്ടിൽ നിന്ന് സം​ഗമസ്ഥാനത്തേക്ക് സം​ഘമെത്തിയത്. ഐക്യത്തിന്റെയും സമത്വത്തിന്റെയും പാരമ്പര്യത്തിന്റെയും ആഘോഷമാണ് മഹാകുംഭമേള. ത്രിവേണി സം​ഗമത്തിൽ മന്ത്രിമാർക്കൊപ്പം അമൃതസ്നാനം നടത്താനായെന്നും ഗം​ഗയും യമുനയും സരസ്വതിയും എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെയെന്നും യോ​ഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.