ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾക്ക് സ്ഥിരമായ ശബ്ദ നിയന്ത്രണ നടപടി വേണം : യോഗി ആദിത്യനാഥ്

 
The lineage and descendants of those who defiled the temples will be destroyed; Yogi Adityanath

വാരാണസി : ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾക്ക് സ്ഥിരമായ ശബ്ദ നിയന്ത്രണ നടപടി വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഹോളി ആഘോഷങ്ങളിൽ ഉയർന്ന ശബ്ദമുള്ള ഡി.ജെ ശബ്ദഘോഷം കർശനമായി നിരോധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ഹോളിയോടനുബന്ധിച്ച് ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കടകൾ, തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കന്നുകാലി കള്ളക്കടത്ത് കർശനമായി നിരീക്ഷിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. കന്നുകാലി കള്ളക്കടത്ത് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാൻ ജില്ല തിരിച്ച് അവലോകനങ്ങൾ നടത്താനും നിർദേശം നൽകി.