ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു

ഭർതൃവീട്ടിലെ പീഡനത്തില്‍ മനംനൊന്തു ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു.കോട്ടയുടെ മുകളില്‍ നിന്നു ചാടിയ അശ്വിനി, മകൻ അജിങ്ക്യ, ഇരട്ടകളില്‍ ഒരാളായ ക്രാന്തി എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു.

 

അശ്വിനി ദേശീയതലത്തില്‍ 5 സ്വർണമെഡലും 6 വെള്ളിയും നേടിയിട്ടുണ്ട്

മുംബൈ:  ഭർതൃവീട്ടിലെ പീഡനത്തില്‍ മനംനൊന്തു ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോളിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു.കോട്ടയുടെ മുകളില്‍ നിന്നു ചാടിയ അശ്വിനി, മകൻ അജിങ്ക്യ, ഇരട്ടകളില്‍ ഒരാളായ ക്രാന്തി എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു.

ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരട്ടകളില്‍ ഒരാളായ വീര മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച ധാരാശിവ് (ഉസ്മാനാബാദ്) ജില്ലയിലെ നല്‍ദുർദ് കോട്ടയ്ക്കു മുകളില്‍ മക്കളുമായി എത്തിയ അശ്വിനി 100 അടി താഴ്ചയിലേക്കു ചാടുകയായിരുന്നു

അശ്വിനിയുടെ ഭർത്താവ് മനോഹർ പോള്‍, മനോഹറിന്റെ പിതാവ് അങ്കുഷ് പോള്‍ എന്നിവരെ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് ഒളിവിലാണ്.അശ്വിനി ദേശീയതലത്തില്‍ 5 സ്വർണമെഡലും 6 വെള്ളിയും നേടിയിട്ടുണ്ട്