ജോലി കിട്ടാത്ത വിഷമം;ഇന്ത്യൻ വിദ്യാര്‍ത്ഥി യുഎസില്‍ ജീവനൊടുക്കി

ജോലി കിട്ടാത്ത വിഷമത്തിൽ ഇന്ത്യൻ വിദ്യാര്‍ത്ഥി യുഎസില്‍ ജീവനൊടുക്കി ആന്ധ്ര പ്രദേശിലെ കുർണൂല്‍ സ്വദേശിയായ 26 വയസ്സുകാരൻ ചന്തുവാണ് യുഎസില്‍ ജീവനൊടുക്കിയത്. ചിക്കാഗോയിലെ ഡിപോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു, കഴിഞ്ഞ കുറച്ചു ആഴ്ചകളായി ജോലി കണ്ടെത്താനുള്ള കഠിനമായ ശ്രമത്തിലായിരുന്നു.

 

സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പിതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചന്തുവിനെ വല്ലാതെ അലട്ടിയിരുന്നു. 

ജോലി കിട്ടാത്ത വിഷമത്തിൽ ഇന്ത്യൻ വിദ്യാര്‍ത്ഥി യുഎസില്‍ ജീവനൊടുക്കി ആന്ധ്ര പ്രദേശിലെ കുർണൂല്‍ സ്വദേശിയായ 26 വയസ്സുകാരൻ ചന്തുവാണ് യുഎസില്‍ ജീവനൊടുക്കിയത്. ചിക്കാഗോയിലെ ഡിപോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു, കഴിഞ്ഞ കുറച്ചു ആഴ്ചകളായി ജോലി കണ്ടെത്താനുള്ള കഠിനമായ ശ്രമത്തിലായിരുന്നു.എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകള്‍.അമേരിക്കയിലെ ചിക്കാഗോയിലുള്ള ചന്തുവിന്റെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന പിതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചന്തുവിനെ വല്ലാതെ അലട്ടിയിരുന്നു. പഠനം പൂർത്തിയാക്കിയിട്ടും വീട്ടില്‍ നിന്നും പണം വാങ്ങേണ്ടി വരുന്നതില്‍ ചന്തു അതീവ ദുഃഖിതനായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. വലിയ സ്വപ്നങ്ങളുമായി അമേരിക്കയില്‍ എത്തിയ ചന്തുവിന് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ താങ്ങാവുന്നതിലും അധികമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

വിഷയത്തില്‍ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നര ലോകേഷും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും ഇടപെട്ടിട്ടുണ്ട്. ചന്തുവിന്റെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് നര ലോകേഷ് കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാൻ ഏകോപനം നടത്തുമെന്നും രാം മോഹൻ നായിഡു ഉറപ്പുനല്‍കി.