അമുൽ തൈരിൽ പുഴു; ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

യാത്രക്കാരന്റെ പരാതിയിൽ ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ. മാർച്ച് 15 ന് പട്‌ന - ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് കണ്ടെത്തിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതി യിലാണ് റെയിൽവേയുടെ നടപടി. ഇതോടൊപ്പം ബന്ധപ്പെട്ട കമ്പനിക്ക് 50 ലക്ഷം പിഴ ചുമത്തുകയും കരാർ അവസാനിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
 


ന്യൂഡൽഹി : യാത്രക്കാരന്റെ പരാതിയിൽ ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ. മാർച്ച് 15 ന് പട്‌ന - ടാറ്റാനഗർ വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് കണ്ടെത്തിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതി യിലാണ് റെയിൽവേയുടെ നടപടി. ഇതോടൊപ്പം ബന്ധപ്പെട്ട കമ്പനിക്ക് 50 ലക്ഷം പിഴ ചുമത്തുകയും കരാർ അവസാനിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

വന്ദേഭാരത് ട്രെയിനിൽ ഒരു യാത്രക്കാരന് നൽകിയ അമുൽ കമ്പനിയുടെ തൈരിലാണ് പുഴുവിനെ കണ്ടെത്തിയത്. തൈര് പാക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് യാത്രക്കാരൻ കണ്ടെത്തി. ഭക്ഷണം ശരിയായി പരിശോധിക്കാതെയാണ് നൽകിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്നാണ് റെയിൽവേ വിഷയത്തിൽ ഇടപെട്ടത്.

ഇന്ത്യൻ റെയിൽവേ പ്രതിവർഷം ഏകദേശം 58 കോടി ഭക്ഷണപ്പൊതികൾ വിളമ്പുന്നുണ്ട്. യാത്രക്കാരുടെ പരാതികളെത്തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2.6 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്.