60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും ; ടിവികെയുടെ വാഗ്ദാനങ്ങളിങ്ങനെ
മദ്യരഹിത തമിഴ്നാട് ഉദ്യമം ആരംഭിക്കും, സുതാര്യവും അഴിമതിരഹിതവുമായ ഭരണം
സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് എട്ട് ഗ്രാം സ്വര്‍ണം
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ വിപുലമായ ക്ഷേമപദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയിരുന്നത്. അവ എങ്ങനെയെല്ലാം നടപ്പിലാക്കുമെന്നും അതിനായി വിജയും സംഘവുമൊരുക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയാവുമെന്നുമാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
ഒമ്പത് പ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്
60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ
പ്രതിവര്‍ഷം എല്ലാ കുടുംബങ്ങള്‍ക്കും ആറ് സൗജന്യ എല്‍പിജി സിലിണ്ടര്‍
സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് എട്ട് ഗ്രാം സ്വര്‍ണം
വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ
ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
കാര്‍ഷിക വായ്പകള്‍ എഴുതി തള്ളും
മദ്യരഹിത തമിഴ്നാട് ഉദ്യമം ആരംഭിക്കും
സുതാര്യവും അഴിമതിരഹിതവുമായ ഭരണം
എഐ അധിഷ്ഠിത ഭരണനിര്‍വഹണം. എഐക്ക് പ്രത്യേക വകുപ്പ്