ബീഫ് പാകം ചെയ്തെന്ന് ആരോപണം ; യുപി യിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

 ഉത്തർപ്രദേശിലെ കൗശാംബിയിൽ ബീഫ് പാകം ചെയ്തെന്നാരോപിച്ച് മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്ന് പാകം ചെയ്തതും അല്ലാത്തതുമായ ഒരു കിലോ വീതം മാംസം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

അറസ്റ്റിലായ സ്ത്രീകൾക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പരിശോധനാസമയത്ത് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പുരുഷന്മാർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.