ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ ആളുടെ മുഖത്തടിച്ച് യുവതി

ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ ആളുടെ മുഖത്തടിച്ച് യുവതി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.  യുവതിക്ക് സമീപം ഇയാള്‍ എത്തുന്നതും ലൈംഗികാതിക്രം നടത്തുന്നതും വീഡിയോയിലുണ്ട്.

 

ബസ് നിര്‍ത്തിയ സമയം ഇയാള്‍ ബസില്‍ കയറുകയും ബസിൻ്റെ മുൻ സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതിക്ക് സമീപം വന്ന് നില്‍ക്കുകയുമായിരുന്നു

ഭോപ്പാല്‍: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ ആളുടെ മുഖത്തടിച്ച് യുവതി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം നടന്നത്.  യുവതിക്ക് സമീപം ഇയാള്‍ എത്തുന്നതും ലൈംഗികാതിക്രം നടത്തുന്നതും വീഡിയോയിലുണ്ട്. അതിക്രമം ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി എഴുന്നേല്‍ക്കുകയും അയാളുടെ മുഖത്തടിച്ച ശേഷം ബസില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.സംഭവത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. 

ദോറി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് നിര്‍ത്തിയ സമയം ഇയാള്‍ ബസില്‍ കയറുകയും ബസിൻ്റെ മുൻ സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതിക്ക് സമീപം വന്ന് നില്‍ക്കുകയുമായിരുന്നു. തൊട്ടുപിന്നാലെയായിരുന്നു ലൈംഗികാതിക്രമം.

സംഭവത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായോടെ ദോറി പൊലീസ് വിഷയത്തില്‍ ഇടപെടുകയും യുവാവിനെ കസ്റ്റഡിയില്‍ എടുക്കയും ചെയ്തു. സംഭവത്തില്‍ യുവതി പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.