സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച സംഭവം; മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽനിന്ന് നീക്കി

കോക്റോച്ച് ജനത പാർട്ടി (സിജെപി) പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയുടെ മുഖത്തടിച്ച ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽനിന്ന് നീക്കി.

 

സിജെപി ജന്തർ മന്തറിൽനിന്ന് പാർലമെൻ്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിനിടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് മർദനമേറ്റത്.

ന്യൂഡൽഹി:  കോക്റോച്ച് ജനത പാർട്ടി (സിജെപി) പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയുടെ മുഖത്തടിച്ച ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽനിന്ന് നീക്കി.

അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽനിന്ന് നീക്കിയത്. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽനിന്ന് പാർലമെൻ്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിനിടെയായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിക്ക് പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് മർദനമേറ്റത്.

ഉദ്യോഗസ്ഥനെതിരെ തൃണമൂൽ കോൺഗ്രസ് മുൻ എംപി സാകേത് ഗോഖലെ പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് എസ്എച്ച്ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ബിഎൻഎസ് സെക്ഷൻ 74, 115, 131, 198 തുടങ്ങിയ വകുപ്പുകൾ ചുമത്തി ഉദ്യോഗസ്ഥനെതിരെ കേസെടുക്കണമെന്നാണ് സാകേത് ഗോഖലെയുടെ ആവശ്യം