സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍ വനിതാ എസ്.ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

ഗ്രേറ്റർ നോയിഡയിലെ ജാർച്ച പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ 27കാരിയെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തർപ്രദേശ് പൊലീസിലെ 2023 ബാച്ച്‌ ഉദ്യോഗസ്ഥയായ രശ്മി ഗൗതമാണ് മരിച്ചത്.

 

പ്രാഥമിക നിഗമനത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

നോയ്ഡ: ഗ്രേറ്റർ നോയിഡയിലെ ജാർച്ച പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ 27കാരിയെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഉത്തർപ്രദേശ് പൊലീസിലെ 2023 ബാച്ച്‌ ഉദ്യോഗസ്ഥയായ രശ്മി ഗൗതമാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ രശ്മിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് പിതാവ് സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നുവെന്ന് ജാർച്ച പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് കൈലാഷ് നാഥ് പറഞ്ഞു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ വളപ്പിലുള്ള ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് രശ്മിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക നിഗമനത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ശരീരത്തില്‍ പരുക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ' - കൈലാഷ് നാഥ് പറഞ്ഞു.