ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരിക്ക്
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരിക്ക്. സെസ്‌ന 152 എന്ന വിമാനമാണ് തിങ്കളാഴ്ച ലാന്റിങ്ങിനിടെ തകര്‍ന്ന് വീണത്. സാങ്കേതിക തകരാറ് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Updated: Jun 30, 2026, 12:17 IST
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പൈലറ്റിനെ രക്ഷിക്കുകയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് വീണ് വനിതാ പൈലറ്റിന് പരിക്ക്. സെസ്‌ന 152 എന്ന വിമാനമാണ് തിങ്കളാഴ്ച ലാന്റിങ്ങിനിടെ തകര്‍ന്ന് വീണത്. സാങ്കേതിക തകരാറ് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് പൈലറ്റിനെ രക്ഷിക്കുകയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ആഗ്രയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റ വനിതാ പൈലറ്റ് നിരീക്ഷണത്തിലാണെന്ന് അധിതൃതർ അറിയിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.