മദ്യപാനിയായ ഭര്‍ത്താവിനെ കഴുത്തില്‍ ഇലക്ട്രിക്കല്‍ വയര്‍ മുറുക്കി യുവതി കൊലപ്പെടുത്തി
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മദ്യപാനിയായ ഭര്‍ത്താവിനെ കഴുത്തില്‍ ഇലക്ട്രിക്കല്‍ വയര്‍ മുറുക്കി കൊലപ്പെടുത്തി യുവതി.ഷരീഫ് പത്താനെന്നയാളാണ് മരിച്ചത്. ഇയാളുടെ ഭാര്യ നസ്രീന്‍ പത്താനെ പൊലീസ് അറസ്റ്റ് ചെയ്തു.. കൊലപാതകത്തിന് പിന്നാലെ ഷരീഫ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു നസ്രീന്റെ ശ്രമം.
മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന ഷരീഫിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് നസ്രീന്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മദ്യപാനിയായ ഭര്‍ത്താവിനെ കഴുത്തില്‍ ഇലക്ട്രിക്കല്‍ വയര്‍ മുറുക്കി കൊലപ്പെടുത്തി യുവതി.ഷരീഫ് പത്താനെന്നയാളാണ് മരിച്ചത്. ഇയാളുടെ ഭാര്യ നസ്രീന്‍ പത്താനെ പൊലീസ് അറസ്റ്റ് ചെയ്തു.. കൊലപാതകത്തിന് പിന്നാലെ ഷരീഫ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു നസ്രീന്റെ ശ്രമം.
മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്ന ഷരീഫിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെയാണ് നസ്രീന്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് നസ്രീന്‍ വാദിച്ചെങ്കിലും പൊലീസ് ചോദ്യം ചെയ്യലില്‍ അധികനേരം പിടിച്ചുനില്‍ക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ല.
ഇതോടെ ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് ഷരീഫിന്റെ കഴുത്തില്‍ കുരുക്കിയാണ് കൊല നടത്തിയതെന്ന് നസ്രീന്‍ കുറ്റസമ്മതം നടത്തി.എല്ലാ ദിവസവും മദ്യപിച്ച് വീട്ടിലെത്തുന്ന ഷരീഫ്, നസ്രീനെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.
സംഭവ ദിവസവും കുടിച്ച് ബോധമില്ലാതെ വീട്ടിലെത്തിയ ഷരീഫ് നസ്രീനെ ഉപദ്രവിക്കാന്‍ തുടങ്ങി. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടിനുള്ളില്‍ വച്ച് കടുത്ത വാക്കേറ്റവുമുണ്ടായി. ഇതോടെ സമീപത്ത് കിടന്ന കറുത്ത നിറത്തിലുള്ള ഇലക്ട്രിക്ക് വയര്‍ ഉപയോഗിച്ച് ഫരീഫിന്റെ കഴുത്തില്‍ കുരുക്കുകയായിരുന്നുവെന്ന് നസ്രീന്‍ പൊലീസിന് മുന്നില്‍ സമ്മതിച്ചു.