ഭര്‍തൃവീട്ടില്‍ യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; ഇരുപത്തിരണ്ടുകാരി ജീവനൊടുക്കി
കടുത്ത മാനസികാഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള ഗാര്‍ഹിക പീഡനം ഏറ്റതിന്റെ ഫലമായാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പറഞ്ഞു.
ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീല്‍ കുടുംബത്തിന്റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജനാബായിയുടെ മൃതദേഹം കണ്ടെത്തിയത്.
ഭര്‍തൃവീട്ടില്‍ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ നിലയില്‍. കര്‍ണാടകയിലെ ബീദര്‍ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖര്‍ പാട്ടീലിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
2022-ലാണ് കര്‍ണാടകയിലെ ബീദര്‍ ജില്ലയിലെ ബസവ കല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടീലുമായി അഞ്ജനാബായിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് 11 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
ബസവകല്യാണിലെ ഓം കോളനിയിലുള്ള പാട്ടീല്‍ കുടുംബത്തിന്റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് അഞ്ജനാബായിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ പിതാവ് വിജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പൊലീസ് കേസെടുത്തു.
യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി വിജയകുമാര്‍ പൊലീസിന് മാെഴി നല്‍കി. കടുത്ത മാനസികാഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള ഗാര്‍ഹിക പീഡനം ഏറ്റതിന്റെ ഫലമായാണ് തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതിനകം മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ശേഖര്‍ പാട്ടിലാണ്. മറ്റുള്ളവര്‍ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നും സൂചനയുണ്ട്. മൂന്ന് പ്രതികളും നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.