ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മ‍ർദിച്ച് ഭാര്യ

ചെന്നൈ സ്വദേശി മാരാമണിയാണ് ഭ‍ർത്താവ് സെന്തിലിനെ ക്രൂരമായി മ‍‍ർദിച്ചത്. സെന്തിലിൻ്റെ ഓഫീസിലെത്തിയ യുവതി ഭ‍ർത്താവുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു

 

തന്നോട് ഭാര്യ നിരന്തരം പ്രതിമാസം 40,000 രൂപ ആവശ്യപ്പെടുന്നതായും സെന്തിൽ പരാതിയിൽ പറയുന്നുണ്ട്

ചെന്നൈ: ചെന്നൈയിൽ ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ കയറി മ‍ർദിച്ച് ഭാര്യ. ചെന്നൈ സ്വദേശി മാരാമണിയാണ് ഭ‍ർത്താവ് സെന്തിലിനെ ക്രൂരമായി മ‍‍ർദിച്ചത്. സെന്തിലിൻ്റെ ഓഫീസിലെത്തിയ യുവതി ഭ‍ർത്താവുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. 

ഇരുവരും തമ്മിലുള്ള വാക്ക് തർക്കം പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.ഇരുവരും തമ്മിലുള്ള വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് സംഭവം.യുവാവിനെ ആക്രമിക്കുന്നത് കണ്ട് സംഭവത്തിൽ ഇടപെട്ട ഓഫീസിലെ സഹപ്രവ‍ർത്തകരെയും യുവതി മ‍ർദിച്ചു. സംഭവത്തിന് പിന്നാലെ അനൈറിലെ ഭിന്നശേഷി സംഘടനയിൽ സെന്തിൽ നാഥൻ പരാതി നൽകി.  

തന്നോട് ഭാര്യ നിരന്തരം പ്രതിമാസം 40,000 രൂപ ആവശ്യപ്പെടുന്നതായും സെന്തിൽ പരാതിയിൽ പറയുന്നുണ്ട്. അതിനാൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും നീതി വേണമന്നും പരാതിയിൽ യുവാവ് ആവശ്യപ്പെട്ടു. തുട‍ർന്ന് പൊലീസ് കേസെടുത്ത് എഫ്ഐആ‍ർ രജിസ്റ്റ‍ർ ചെയ്തു.