മധ്യപ്രദേശ‌ിൽ കൂട്ടുകാരിയുടെ വീട്ടിൽ മോഷണം നടത്തി വനിതാ ഡിഎസ്പി ; കേസെടുത്തതിന് പിന്നാലെ ഒളിവിൽ

മധ്യപ്രദേശ് പോലീസിലെ ഒരു വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ കുടുങ്ങി. ഡിഎസ്പി കൽപന രഘുവംശിക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുകയും, പിന്നാലെ ഉദ്യോഗസ്ഥ ഒളിവിൽ പോവുകയും ചെയ്തു. 

 

ഭോപ്പാൽ: മധ്യപ്രദേശ് പോലീസിലെ ഒരു വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ കുടുങ്ങി. ഡിഎസ്പി കൽപന രഘുവംശിക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുകയും, പിന്നാലെ ഉദ്യോഗസ്ഥ ഒളിവിൽ പോവുകയും ചെയ്തു. 

ഭോപ്പാലിലെ പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന കൽപന രഘുവംശിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.