മുംബൈയിൽ അഴുക്കുചാലിൽ വീണ് സ്ത്രീ മരിച്ചു
മുംബൈയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് അന്ധേരിയിലെ എം.ഐ.ഡി.സി ഏരിയയിൽ അഴുക്കുചാലിൽ വീണ് സ്ത്രീ മരിച്ചു. വിമൽ ഗെയ്ക്വാദ് (45) ആണ് മുങ്ങി മരിച്ചതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അധികൃതർ അറിയിച്ചു.
Sep 26, 2024, 16:10 IST
മുംബൈ: മുംബൈയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് അന്ധേരിയിലെ എം.ഐ.ഡി.സി ഏരിയയിൽ അഴുക്കുചാലിൽ വീണ് സ്ത്രീ മരിച്ചു. വിമൽ ഗെയ്ക്വാദ് (45) ആണ് മുങ്ങി മരിച്ചതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അധികൃതർ അറിയിച്ചു.
മുംബൈ അഗ്നിശമന സേന അവരെ കൂപ്പർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. കനത്ത മഴ തുടരുന്ന മുംബൈയിൽ പഴയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അതിരൂക്ഷമാണ്.
മുമ്പ്ര ബൈപാസിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് മണിക്കൂറിലധികം ഗതാഗതക്കുരുക്കുണ്ടായി. കുർള ഈസ്റ്റ് ഏരിയ, നെഹ്‌റു നഗർ, ചെമ്പൂർ എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു. മഴയെ തുടർന്ന് കുർള പാലത്തിൽ കനത്ത ഗതാഗതക്കുരുക്കുണ്ടായി. ജെ.സി.ബി ഉപയോഗിച്ച് താനെ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ഗതാഗതം പുനസ്ഥാപിച്ചു.