രക്ഷാബന്ധൻ ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും യുവതിക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ബറേലിയില്‍ രക്ഷാബന്ധൻ ആഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം.മൂന്ന് പേർക്ക് പരുക്കേറ്റു. ചന്ദ്രഗുപ്ത് പുരം സ്വദേശിയും ഭാര്യ മധു (45) ആണ് മരണപ്പെട്ടത്. മുൻ സൈനികൻ ഭഗവാൻ സിങ്ങാണ് ഭർത്താവ്

 

വേദിയിലേക്ക് ആളുകള്‍ ഇരച്ചുകയറിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ തൊട്ടടുത്ത മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മീററ്റ്. ഉത്തർപ്രദേശിലെ ബറേലിയില്‍ രക്ഷാബന്ധൻ ആഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം.മൂന്ന് പേർക്ക് പരുക്കേറ്റു. ചന്ദ്രഗുപ്ത് പുരം സ്വദേശിയും ഭാര്യ മധു (45) ആണ് മരണപ്പെട്ടത്. മുൻ സൈനികൻ ഭഗവാൻ സിങ്ങാണ് ഭർത്താവ്

.വ്യാഴാഴ്ച ബറേലി ക്ലബ് ഗ്രൗണ്ടിലായിരുന്നു പരിപാടി. യുവ സേവക് സംഘും പാർത്ഥ് ഗൗതം ഫൗണ്ടേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ ഏകദേശം 20,000 സ്ത്രീകള്‍ക്ക് ക്ഷണം നല്‍കിയിരുന്നുവെന്നാണ് റിപ്പോർട്ട്.

പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങളും ഭക്ഷണവും നല്‍കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 15,000 പേരെയാണ് ക്ഷണിച്ചിരുന്നത്. .വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച പരിപാടിയില്‍ ഉച്ചയ്ക്ക് 3 മണിയോടെ ആളുകളുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയായിരുന്നു.

വേദിയിലേക്ക് ആളുകള്‍ ഇരച്ചുകയറിയതോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ തൊട്ടടുത്ത മിഷൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് മൂന്ന് സ്ത്രീകളെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.