പ്രണയത്തില്‍ നിന്ന് പിന്മാറി ; പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമം
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
കാമുകന്റെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി യുവാവില്‍ നിന്നും അകന്നത് എന്നാണ് വിവരം.
പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം. കാന്‍പുരിലെ പാര്‍ക്കില്‍വെച്ചായിരുന്നു സംഭവം. 'നിനക്ക് എന്റേതാകാന്‍ കഴിയില്ലെങ്കില്‍ നിന്നെ മറ്റാരുടേയും ആവാന്‍ ഞാന്‍ അനുവദിക്കില്ല' എന്നുപറഞ്ഞ് കൊണ്ടായിരുന്നു കാന്‍പുര്‍ സ്വദേശിയായ അമാന്‍ സോങ്കര്‍ എന്നയാള്‍ 18 വയസ്സുകാരിയെ ദുപ്പട്ട കഴുത്തില്‍മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കാമുകന്റെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി യുവാവില്‍ നിന്നും അകന്നത് എന്നാണ് വിവരം.
ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീടാണ് അയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. എന്നാല്‍ വിവാഹത്തിനായി അമാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. വിസമ്മതിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളെ വ്യത്യസ്ത നമ്പറുകളില്‍ നിന്ന് വിളിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ, അമാന്‍ ഒരു പാര്‍ക്കിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമമെന്ന് ഭീഷണിപ്പെടുത്തുകയും വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. നിരസിച്ചതോടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. വഴിയാത്രക്കാര്‍ ഇടപെട്ടതോടെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.