വിജയ് തരംഗമുണ്ടാക്കുമോ  ? തമിഴ്‌നാട്ടിലേക്ക് ഉറ്റുനോക്കി രാജ്യം

തമിഴ്‌നാട്ടില്‍ നാളെ വോട്ട് എണ്ണുമ്പോള്‍ ടിവികെയുടെ പ്രകടനമാകും രാജ്യം ഉറ്റുനോക്കുക

 

234 അംഗ നിയമസഭയില്‍ 120 സീറ്റ് വരെ നേടി ടിവികെ അധികാരത്തിലേത്തിയേക്കാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്.

തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുകയാണ് സ്റ്റാലിന്‍. വിജയ്യുടെ ടിവികെ പിടിക്കുന്ന വോട്ടുകളാവും തമിഴ്‌നാട്ടില്‍ നിര്‍ണായകമാവുക. സംസ്ഥാനത്ത് തൂക്കുസഭയാകുമെന്ന് ചില എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചിരുന്നു. പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആശങ്കയിലാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ നാളെ വോട്ട് എണ്ണുമ്പോള്‍ ടിവികെയുടെ പ്രകടനമാകും രാജ്യം ഉറ്റുനോക്കുക. രാഷ്ട്രീയ അരങ്ങേറ്റത്തില്‍ വിജയകാന്ത് നേടിയ വോട്ട് ശതമാനം, വിജയ് മറികടക്കുമോ? അതോ കമല്‍ഹാസനെ പോലെ തകര്‍ന്നടിയുമോ?  ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റ ചാന്‍സ് ചോദിച്ചിറങ്ങിയ ദളപതിയെ തമിഴ് ജനത സ്വീകരിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 

234 അംഗ നിയമസഭയില്‍ 120 സീറ്റ് വരെ നേടി ടിവികെ അധികാരത്തിലേത്തിയേക്കാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. ടിവികെ 15 ശതമാനത്തില്‍ താഴെ മാത്രം വോട്ട് നേടുമെന്നായിരുന്നു ദ്രാവിഡ പാര്‍ട്ടികളും മിക്ക രാഷ്ട്രീയ നിരീക്ഷരും ഒരുമാസം മുന്‍പ് വരെ പറഞ്ഞിരുന്നത്. എന്നാല്‍ പോളിംഗ് ദിനത്തിലെ ആരവം കണ്ടതോടെ പലരും ടിവികെ 20 ഉം കടന്ന് മുന്നേറുമെന്ന നിലയിലേക്ക് മാറി. 
ഏതായാലും വിജയ് തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.