യുപിയിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: അമിത് ഷാ

ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ലഖ്നൗവിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, വരുന്ന 30 വർഷത്തേക്ക് സമാജ്‌വാദി പാർട്ടിക്ക് ഉത്തർപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ലെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് മുന്നറിയിപ്പും നൽകി.

 

ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ലഖ്നൗവിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇതിനോടകം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, വരുന്ന 30 വർഷത്തേക്ക് സമാജ്‌വാദി പാർട്ടിക്ക് ഉത്തർപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ലെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് മുന്നറിയിപ്പും നൽകി.

രാജ്യത്തുടനീളം യുസിസി നടപ്പിലാക്കണമെന്ന ആവശ്യം ബിജെപി നേതാക്കൾ നേരത്തെ തന്നെ ശക്തമായി ഉന്നയിക്കുന്നുണ്ട്. യുസിസിയുടെ അഭാവം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് മുസ്‌ലിം സ്ത്രീകളെയാണെന്നും ബഹുഭാര്യത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിന് ഏകീകൃത നിയമം അത്യാവശ്യമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് യുപി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അമിത് ഷായുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്.