കാട്ടാനയെ അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍
ശ്രീലങ്കയില്‍ കാട്ടാനയെ അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍.അനുരാധപുര സ്വദേശികളായ 42നും 50നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്.
വാലില്‍ തീകൊളുത്തുന്നതും ആന വേദനകൊണ്ട് പുളയുന്നതും പ്രതികള്‍ നോക്കി നില്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്. മറ്റൊരു ദൃശ്യത്തില്‍ പരുക്കേറ്റ ആന നിലത്ത് കിടന്ന് ഉരുളുന്നതും കാണാം.
ശ്രീലങ്കയില്‍ കാട്ടാനയെ അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍.അനുരാധപുര സ്വദേശികളായ 42നും 50നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് രാജ്യാന്തര തലത്തില്‍ ഉയരുന്നത്.
വാലില്‍ തീകൊളുത്തുന്നതും ആന വേദനകൊണ്ട് പുളയുന്നതും പ്രതികള്‍ നോക്കി നില്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്. മറ്റൊരു ദൃശ്യത്തില്‍ പരുക്കേറ്റ ആന നിലത്ത് കിടന്ന് ഉരുളുന്നതും കാണാം. തീകൊളുത്തുന്നതിന് മുന്‍പ് ആനയെ വെടിവെച്ച് പരുക്കേല്‍പ്പിച്ചിരുന്നതായും വന്യജീവി വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. വെറ്ററിനറി ഡോക്ടര്‍മാര്‍ ആനയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ശ്രീലങ്കന്‍ നിയമപ്രകാരം ആനകളെ പവിത്രമായ മൃഗമായും ദേശീയ നിധിയായുമാണ് കണക്കാക്കുന്നത്. ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. എങ്കിലും രാജ്യത്ത് 1976ന് ശേഷം വധശിക്ഷ നടപ്പാക്കാത്തതിനാല്‍ ഇത് ജീവപര്യന്തം തടവായി ചുരുങ്ങാനാണ് സാധ്യത. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചതിനെ തുടര്‍ന്ന് പ്രതികളെ ഡിസംബര്‍ 24 വരെ റിമാന്‍ഡ് ചെയ്തു