ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; 14-കാരന് ദാരുണാന്ത്യം

തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസ്സുകാരന് ദാരുണാന്ത്യം. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് കൊല്ലപ്പെട്ടത്.

 

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസ്സുകാരന് ദാരുണാന്ത്യം. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ മിസ്ഹബിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഈ മേഖലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാന ആക്രമണങ്ങൾ രൂക്ഷമാണ്. നാലുദിവസം മുൻപ് ഒരു ആദിവാസി സ്ത്രീയും ഇതേപോലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗൂഡല്ലൂർ, ഒവാലി, മസിനഗുഡി തുടങ്ങിയ മേഖലകളിൽ തോട്ടം തൊഴിലാളികൾ, പ്രായമായവർ, യാത്രക്കാർ തുടങ്ങി നിരവധി പേരാണ് നിരന്തരം കാട്ടാനകളുടെ ആക്രമണത്തിന് ഇരയാകുന്നത്.