കാട്ടാന ആക്രമണം; കര്‍ണാടകയില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു
കാട്ടാന ആക്രമത്തില്‍ വിദ്യാർത്ഥി മരിച്ചു. കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ബെട്ടത്തുരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത് .ബെട്ടത്തുരു ഗ്രാമത്തിലെ ഗിരീഷിന്റെ മകളും മടിക്കേരിയിലെ സെന്റ് മൈക്കിള്‍സ് കോളേജ് വിദ്യാർത്ഥിനി പൂജ (17) ആണ് കൊല്ലപ്പെട്ടത്.
Updated: Mar 2, 2026, 09:54 IST
പൂജ ബസില്‍ നിന്നിറങ്ങി വനത്തിന്റെ അതിരില്‍ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള തന്റെ വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം.
മംഗളൂരു: കാട്ടാന ആക്രമത്തില്‍ വിദ്യാർത്ഥി മരിച്ചു. കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ബെട്ടത്തുരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത് .ബെട്ടത്തുരു ഗ്രാമത്തിലെ ഗിരീഷിന്റെ മകളും മടിക്കേരിയിലെ സെന്റ് മൈക്കിള്‍സ് കോളേജ് വിദ്യാർത്ഥിനി പൂജ (17) ആണ് കൊല്ലപ്പെട്ടത്.
പൂജ ബസില്‍ നിന്നിറങ്ങി വനത്തിന്റെ അതിരില്‍ നിന്ന് ഏകദേശം 100 മീറ്റർ അകലെയുള്ള തന്റെ വീട്ടിലേക്ക് നടക്കുമ്പോഴാണ് സംഭവം. പെട്ടെന്ന് ഒരു കാട്ടാന ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, വഴിമധ്യേ മരിച്ചു.