ബംഗാളിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ഗൃഹനാഥൻ ജീവനൊടുക്കി, ഒരു മകൻ ഗുരുതരാവസ്ഥയിൽ
പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി.പ്രദീപ് മുഖർജി (42) യാണ് ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ വിഷം കഴിച്ച് ജീവനൊടുക്കി.
Updated: Mar 21, 2026, 14:53 IST
വെള്ളിയാഴ്ച പുലർചെ മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയെയും മക്കളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി.പ്രദീപ് മുഖർജി (42) യാണ് ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ വിഷം കഴിച്ച് ജീവനൊടുക്കി.
ഒരു വർഷം മുന്പ് ജോലി നഷ്ടപ്പെട്ട പ്രദീപ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിന്നു. ഇതേ തുടർന്ന് കുടുംബത്തില്‍ തർക്കങ്ങള്‍ പതിവായിരുന്നു.വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായ വലിയ തർക്കങ്ങള്‍ക്ക് പിന്നാലെ പ്രദീപ് ഭക്ഷണം കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച പുലർചെ മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യയെയും മക്കളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.