രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളില്‍ ലാത്തി ഉപയോഗിക്കാത്തത് എന്തുകൊണ്ട്?: ജാര്‍ഖണ്ഡിലെ പൊലീസ് നടപടിയില്‍ ദീപ്കെ

. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകളില്‍ നടന്ന ക്രമക്കേടുകളിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

 

വോട്ട് ബാങ്കിനായല്ല വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതെന്നും അവര്‍ സ്വന്തം അവകാശങ്ങള്‍ക്കായാണ് പോരാടുന്നതെന്നും ദീപ്കെ പറഞ്ഞു.

ജാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതികരണവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ. വോട്ട് ബാങ്കിനായല്ല വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതെന്നും അവര്‍ സ്വന്തം അവകാശങ്ങള്‍ക്കായാണ് പോരാടുന്നതെന്നും ദീപ്കെ പറഞ്ഞു. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമെതിരെ മാത്രം പൊലീസ് നടപടികള്‍ ഉണ്ടാകുന്നതെന്താണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളില്‍ ഇത്തരം നടപടികള്‍ എന്ത് കൊണ്ട് ഉണ്ടാകുന്നില്ലെന്നും ദീപ്കെ ചോദിച്ചു

റാഞ്ചിയിലാണ് പ്രതിഷേധം നടന്നത്. കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് ജാര്‍ഖണ്ഡിലും നടന്നത്. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകളില്‍ നടന്ന ക്രമക്കേടുകളിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

'ജാര്‍ഖണ്ഡില്‍ കഴിഞ്ഞദിവസം നടന്നത് വളരെ മോശം കാര്യമാണ്. മുമ്പ് ജന്തര്‍ മന്തറില്‍ സംഭവിച്ച അതേ കാര്യങ്ങള്‍ ഇവിടെയും നടന്നത് നാം കണ്ടു. ലാത്തികളും കണ്ണീര്‍വാതകവും ഉപയോഗിച്ചു. എനിക്ക് മനസിലാകുന്നില്ല എന്തുകൊണ്ടാണ് ലാത്തിയും കണ്ണീര്‍ വാതകവും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളില്‍ ഉപയോഗിക്കാത്തതെന്ന്? എന്താണ് അത് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ മാത്രം ഉപയോഗിക്കുന്നത്?', ദീപ്കെ ചോദിച്ചു.

റാഞ്ചിയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ദേവേന്ദ്ര മഹതോയ്ക്ക് എതിരെയും പൊലീസ് ലാത്തി ഉപയോഗിച്ചിരുന്നു. ഈ രാജ്യത്തുള്ള സര്‍ക്കാരുകള്‍, അത് ജാര്‍ഖണ്ഡിലേത് ആയാലും മറ്റെവിടെയായാലും വിദ്യാര്‍ത്ഥികളോട് ഈ അനീതി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കണം. വിദ്യാര്‍ത്ഥികള്‍ പോരാടുന്നത് അവരുടെ ഭാവിക്ക് വേണ്ടിയാണ് അല്ലാതെ വോട്ടുബാങ്കിന് വേണ്ടിയല്ലെന്നും ദീപ്കെ പറഞ്ഞു.