പുലര്‍ച്ചെ 3.30ന് അറസ്റ്റ് രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാനുഷികത എവിടെപ്പോയി ; ഡല്‍ഹി പൊലീസ് പങ്കുവച്ച വീഡിയോയ്‌ക്കെതിരെ അഭിജിത് ദീപ്‌കെ

'കസിന്റെ നമ്പറിനായി എന്റെ ഫോണ്‍ ചോദിച്ച ഭാഗവും, അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഭാഗവും നിങ്ങള്‍ എന്തുകൊണ്ടാണ് നീക്കം ചെയ്തത്?

 

ഡല്‍ഹി പൊലീസിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഭിജീത് മറുപടി നല്‍കിയത്.

തന്റെ മുത്തശ്ശിയുടെ മരണം അറിയിച്ചുകൊണ്ട് ഡല്‍ഹി പൊലീസ് പങ്കുവെച്ച വീഡിയോക്കെതിരെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. അഭിഭാഷകനോട് സംസാരിക്കാനായി ഫോണ്‍ ചോദിച്ച ഭാഗം എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നും പുലര്‍ച്ചെ 3.30ന് അറസ്റ്റ് രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാനുഷികത എവിടെപ്പോയി എന്നും അഭിജീത് ദീപ്‌കെ ചോദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അഭിജിത് മറുപടി നല്‍കിയത്.

ഡല്‍ഹി പൊലീസിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അഭിജീത് മറുപടി നല്‍കിയത്. 'കസിന്റെ നമ്പറിനായി എന്റെ ഫോണ്‍ ചോദിച്ച ഭാഗവും, അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഭാഗവും നിങ്ങള്‍ എന്തുകൊണ്ടാണ് നീക്കം ചെയ്തത്? മുത്തശ്ശിയുടെ മരണവാര്‍ത്ത അറിയിച്ചതിന്റെയും വീട്ടിലെത്തിക്കാന്‍ വാഹനം വാഗ്ദാനം ചെയ്തതിന്റെയും പേരില്‍ ഇപ്പോള്‍ ധാര്‍മ്മികതയുടെ മേല്‍വിലാസം അവകാശപ്പെടുന്ന അതേ ഡല്‍ഹി പോലീസ് തന്നെയാണ്, പുലര്‍ച്ചെ 3:30-ന് അറസ്റ്റ് രേഖകളുമായി വന്ന് അതില്‍ ഒപ്പിടണമെന്ന് എന്നോട് ആവശ്യപ്പെട്ടത്. പുലര്‍ച്ചെ 3:30-ന് ആ മാനുഷികതയെല്ലാം എവിടെപ്പോയി?'

'എന്റെ മുത്തശ്ശി മരിച്ച വിവരം അറിഞ്ഞിട്ടും, അറസ്റ്റ് രേഖകളില്‍ ഒപ്പിടണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. എന്നാല്‍ അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കുന്നത് വരെ ഞാന്‍ അതിന് വിസമ്മതിക്കുകയായിരുന്നു'; അഭിജീത് ദീപ്‌കെ പറഞ്ഞു.