സ്റ്റാലിന്‍ കൊളത്തൂരില്‍ തോറ്റപ്പോള്‍ ദുഃഖം തോന്നി, അതിനാല്‍ പോയി കണ്ടു, വിജയ് എന്‍ടിആറും എംജിആറും നേടിയതിലും വലിയ വിജയം നേടി ; രജനികാന്ത്

വിമാനത്താവളത്തില്‍ വച്ച് വിജയ് യുടെ ജയത്തില്‍ അഭിപ്രായം ചോദിച്ച വ്യക്തി മാധ്യമ പ്രവര്‍ത്തകന്‍ അല്ലാതിരുന്നത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.

 

വിജയ് മുഖ്യമന്ത്രി ആകുന്നത് തടയാന്‍ ഡിഎംകെ - അണ്ണാ ഡിഎംകെ പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരിന് രജനികാന്ത് മുന്‍കൈ എടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്തോടെയാണ്  അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചത്. 

ഡിഎംകെ - എഐഎഡിഎംകെ സഖ്യശ്രമങ്ങളില്‍ ഇടനിലക്കാരന്‍ ആയെന്ന പ്രചാരണം തള്ളി സൂപ്പര്‍താരം രജനികാന്ത്. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. വിജയ് യോട് തനിക്ക് അസൂയയില്ല. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നെങ്കില്‍ 100 ശതമാനം വിജയിച്ചേനെ എന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിജയ് മുഖ്യമന്ത്രി ആകുന്നത് തടയാന്‍ ഡിഎംകെ - അണ്ണാ ഡിഎംകെ പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരിന് രജനികാന്ത് മുന്‍കൈ എടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്തോടെയാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ സൂപ്പര്‍താരം അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ചത്. 

വോട്ടെണ്ണലിന് പിന്നാലെ എം കെ സ്റ്റാലിനെ കണ്ടതില്‍ രാഷ്ട്രീയം ആരോപിക്കുന്നത് തെറ്റാണ്. സ്റ്റാലിന്‍ കൊളത്തൂരില്‍ തോറ്റപ്പോള്‍ ദുഃഖം തോന്നിയെന്നും തന്റെ സുഹൃത്ത് ആണെന്നും പറഞ്ഞ രജനി അതുകൊണ്ടാണ് കണ്ടതെന്നും രജിനി പറഞ്ഞു. അത് വിജയ് യെ തടയാന്‍ എന്ന് പറയുന്നു. അങ്ങനെ തരംതാണ വ്യക്തി അല്ല താനെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തില്‍ വച്ച് വിജയ് യുടെ ജയത്തില്‍ അഭിപ്രായം ചോദിച്ച വ്യക്തി മാധ്യമ പ്രവര്‍ത്തകന്‍ അല്ലാതിരുന്നത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. വിജയ് യോട് തനിക്ക് അസൂയയില്ല. 52ആം വയസില്‍ എംജിആര്‍, എന്‍ടിആര്‍ നേടിയതിലും വലിയ ജയം ആണ് വിജയ് യുടേത്. ബിജെപിയെയും രണ്ട് വലിയ പാര്‍ട്ടികളെയും തോല്‍പ്പിച്ചു. തനിക്ക് ആശ്ചര്യം കലര്‍ന്ന സന്തോഷം ആണെന്നും രജനികാന്ത് പറഞ്ഞു