'കുട്ടികളെ തെരുവിലിട്ട് തല്ലുമ്പോള്‍, 26 വയസുകാരെ ജയിലില്‍ അടച്ചിടുമ്പോള്‍ മോദിക്ക് സ്വയം കരുത്തനെന്ന് തോന്നുന്നുണ്ടോ?', ആഞ്ഞടിച്ച് അഭിജിത് ദീപ്കെ
'കുട്ടികളെ തെരുവിലിട്ട് തല്ലുമ്പോള്‍, 26 വയസുകാരെ ജയിലില്‍ അടച്ചിടുമ്പോള്‍ മോദിക്ക് സ്വയം കരുത്തനെന്ന് തോന്നുന്നുണ്ടോ?', ആഞ്ഞടിച്ച് അഭിജിത് ദീപ്കെ
പോലീസിനും കോടതിക്കും പിന്നില്‍ മറഞ്ഞിരിക്കുന്നതാണോ മോദിയുടെ ശക്തിയെന്ന് ദീപ്കെ ചോദിച്ചു.
ഞങ്ങളുടെ ഉള്ളിലെ ഭയം ഇല്ലാതായി. ഇനി ഞങ്ങള്‍ ഭയപ്പെടില്ലെന്നുമാണ് പ്രതികരണം
ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സിജെപി നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച നടപടിയില്‍ പ്രതികരണവുമായി അഭിജിത് ദീപ്കെ. രാജ്യത്തെ യുവാക്കളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് ദീപ്കെ പറഞ്ഞു. രാജ്യത്ത് യുവാക്കളെ എത്ര ഭയപ്പെടുത്താമോ അത്രയും മോദി സര്‍ക്കാര്‍ ഭയപ്പെടുത്തിക്കഴിഞ്ഞു. ഞങ്ങളുടെ ഉള്ളിലെ ഭയം ഇല്ലാതായി. ഇനി ഞങ്ങള്‍ ഭയപ്പെടില്ലെന്നുമാണ് പ്രതികരണം
പോലീസിനും കോടതിക്കും പിന്നില്‍ മറഞ്ഞിരിക്കുന്നതാണോ മോദിയുടെ ശക്തിയെന്ന് ദീപ്കെ ചോദിച്ചു. മോദിക്ക് പേരക്കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവരുടെ പ്രായമേ അശോഷിനും സൗരവിനും ഉണ്ടാകൂ. മോദി ഭീരുവെന്ന് വീണ്ടും തെളിയിച്ചു. ജയിലിലാക്കിയെങ്കിലും ഈ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടുന്ന അശുതോഷിനേയും സൗരവിനേയും അഭിനന്ദിക്കുന്നു. ഈ 26 വയസുകാരെ ഇങ്ങനെ ജയിലില്‍ പിടിച്ചിടുമ്പോള്‍, കുട്ടികളെ തെരുവില്‍ ക്രൂരമായി മര്‍ദിക്കുമ്പോള്‍, പ്രതിഷേധിക്കുന്നവര്‍ക്ക് മുന്നില്‍ ബാരിക്കേഡുകള്‍ നിരത്തുമ്പോള്‍ മോദിക്ക് സ്വയം ശക്തനെന്നാണോ തോന്നുന്നതെന്നും അഭിജിത് ദീപ്കെ ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം