പശ്ചിമബംഗാള്‍ ഉപതെരഞ്ഞടുപ്പ്: നന്ദിഗ്രാമിന് പിന്നാലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് സൈഫുല്‍ ഇസ്ലാമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ദിവസം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് ഇസ്ലാമിന്റെ അറസ്റ്റ് വിവരം പുറത്ത് വരുന്നത്.

 ഒക്ടോബര്‍ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിലെ റെജിനഗറിലും സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സൈഫുല്‍ ഇസ്ലാമാണ് അറസ്റ്റിലായത്. 2021ല്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സൈഫുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് ഇസ്ലാമിന്റെ അറസ്റ്റ് വിവരം പുറത്ത് വരുന്നത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് സൈഫുല്‍ ഇസ്ലാമിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ആം ജനത ഉന്നയാന്‍ പാര്‍ട്ടി(അഖഡജ)യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സൈഫുല്‍ ഇസ്ലാം റെജി നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇറങ്ങുകയായിരുന്നു. ഹുമയൂണ്‍ കബീര്‍ നയിക്കുന്ന ആം ജനതാ ഉന്നയാന്‍ പാര്‍ട്ടി അദ്ദേഹത്തിന്റെ മകന്‍ ഗോലം നബി ആസാദിനെ റെജിനഗറില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹുമയൂണ്‍ കബീറിന് ബര്‍ഹാംപൂര്‍ നോട്ടീസ് അയച്ചു. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തിലാണ് നോട്ടീസ്. ഇക്കഴിഞ്ഞ സെപ്തംബര്‍ 14ന് പുറത്ത് വന്ന ഒരു ഓഡിയോ റെക്കോര്‍ഡിങ്ങിനെ മുന്‍ നിര്‍ത്തിയാണ് കബീറിന് നോട്ടീസ് അയച്ചിരിക്കുന്നത്. അതിനിടെ വെള്ളിയാഴ്ച നടന്ന വാഹന പരിശോധനയ്ക്ക് ഇടയില്‍ അഖഡജ സംസ്ഥാന സെക്രട്ടറി ആഷിഖ് ഇഖ്ബാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും വലിയതോതില്‍ വ്യാജ കറന്‍സികളും അനധികൃത ആയുധങ്ങളും കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.