‘പശ്ചിമേഷ്യയിലെ സാഹചര്യം ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു’ : നരേന്ദ്ര മോദി
ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സാഹചര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.
Oct 1, 2024, 11:30 IST
ഡൽഹി: ഭീകരവാദത്തിന് ലോകത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സാഹചര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. സംഘർഷം ഒഴിവാക്കേണ്ടതും ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കേണ്ടതും അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇസ്രയേൽ പ്രധാമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള പ്രധാനമന്ത്രി മോദി ചർച്ച നടത്തിയത്.