അടിവസ്ത്രം മാത്രം ധരിച്ച് അപേക്ഷ പരിഗണിക്കാനെത്തി ; ആം ആദ്മി എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി

വീഡിയോ പ്രചരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയില്‍ രംഗത്തെത്തി.

 

ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അനില്‍ പരിഗണിച്ചത്.

അടിവസ്ത്രം മാത്രം ധരിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കാനെത്തിയ ആംആദ്മി പാര്‍ട്ടി എംഎല്‍എ വിവാദത്തില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരിയില്‍ നിന്നുള്ള എംഎല്‍എയായ അനില്‍ ഝാ വാട്‌സാണ് വീഡിയോ പ്രചരിച്ചതോടെ വിവാദത്തിലായത്.


ബനിയനും ഷോട്‌സും മാത്രം ധരിച്ച് കസേരയില്‍ ചമ്രം പടിഞ്ഞിരുന്ന് സ്ത്രീകളുടെ അപേക്ഷകള്‍ നോക്കുകയും ഒപ്പിട്ട് നല്‍കുകയും ചെയ്യുന്ന അനിലിന്റെ വീഡിയോയാണ് പുറത്തായത്.
. സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അനില്‍ പരിഗണിച്ചത്.


വീഡിയോ പ്രചരിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നിയമസഭയില്‍ രംഗത്തെത്തി. നാണം കെട്ട പ്രവൃത്തിയാണ് അനിലിന്റെതെന്ന് രേഖ ഗുപ്ത പറഞ്ഞു. നിങ്ങളുടെ പെരുമാറ്റം നാണക്കേടുണ്ടാക്കുന്നതാണ്. സ്ത്രീകള്‍ അപേക്ഷ ഒപ്പിടാന്‍ വരുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കുകയെങ്കിലും വേണം. ഒരു എംഎല്‍എയില്‍ നിന്ന് ഇത്തരം പെരുമാറ്റം സഹിക്കാനാവില്ല, അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വം റദ്ദാക്കണം, രേഖാ ഗുപ്ത പറഞ്ഞു.