കേട്ടെഴുത്ത് അല്ല ചര്‍ച്ച ആണ് വേണ്ടത്, ആജ്ഞ അല്ല വേണ്ടത് സമവായം'; കുട്ടികളുടെ ചോദ്യത്തിന് മറുപടി നല്‍കണമെന്ന് മോഹന്‍ ഭാഗവത്

ദില്ലിയില്‍ നടന്ന ചടങ്ങില്‍ ആണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

 

കേട്ടെഴുത്ത് അല്ല ചര്‍ച്ച ആണ് വേണ്ടത് എന്നും ആജ്ഞ അല്ല വേണ്ടത് സമവായം ആണെന്നും അദ്ദേഹം പറഞ്ഞു

ദില്ലിയില്‍ പ്രതിഷേധം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പുതു തലമുറയായി സംവദിക്കേണ്ടത് ഇപ്പോള്‍ അനിവാര്യമാണ്. കേട്ടെഴുത്ത് അല്ല ചര്‍ച്ച ആണ് വേണ്ടത് എന്നും ആജ്ഞ അല്ല വേണ്ടത് സമവായം ആണെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ നടന്ന ചടങ്ങില്‍ ആണ് മോഹന്‍ ഭഗവതിന്റെ പ്രസ്താവന.

അതേസമയം, ധര്‍മേന്ദ്രപ്രധാന്റെ രാജിക്കാര്യത്തില്‍ കേന്ദ്ര നിലപാട് ഇന്നറിയാം. സിജെപി പ്രതിനിധികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപി. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും ധര്‍മ്മേന്ദ്ര പ്രധാനെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്.

ജന്തര്‍ മന്ദറില്‍ വീണ്ടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.