വീഡിയോ കണ്ടു, നിര്‍ദ്ദേശങ്ങള്‍ നല്‍കി ; യുവാക്കള്‍ക്ക് നന്ദിയെന്ന് പ്രധാനമന്ത്രി
നന്ദിയറിയിച്ചുള്ള വിഡിയോ ആദ്യ 30 മിനിട്ടില്‍ 10 ലക്ഷത്തോളം പേര്‍ കണ്ടു
രാത്രി 11.30 വരെ 308 മില്യണിലേറെ പേരാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ടത്.
യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ യുവാക്കള്‍ ഏറ്റെടുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. നല്ല നിര്‍ദ്ദേശങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും നന്ദി. ഇന്ന് രാത്രി 11.30 വരെ 308 മില്യണിലേറെ പേരാണ് കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ടത്. നന്ദിയറിയിച്ചുള്ള വിഡിയോ ആദ്യ 30 മിനിട്ടില്‍ 10 ലക്ഷത്തോളം പേര്‍ കണ്ടു. കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് 10 ലക്ഷം ഫോളോവേഴ്‌സ് കൂടി. ഇതോടെ പ്രധാനമന്ത്രിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം 102 മില്യണ്‍ ആയി. ഇക്കാര്യം കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
'നന്ദി, സുഹൃത്തുക്കളേ. കഴിഞ്ഞ രാത്രി നിങ്ങളെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. നിങ്ങള്‍ ആ വീഡിയോയോട് പ്രതികരിച്ച രീതിക്കും പോസിറ്റീവായ നിര്‍ദ്ദേശങ്ങള്‍ അയച്ചുതന്നതിനും എല്ലാവര്‍ക്കും നന്ദി. എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനില്‍ക്കും. നമ്മുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ചെയ്യും. നന്ദി, സുഹൃത്തുക്കളേ'- എന്നാണ് പ്രധാനമന്ത്രി ഇന്നത്തെ വീഡിയോയില്‍ പറഞ്ഞത്.