'യാത്രക്കാരുടെ ശ്രദ്ധിയ്ക്ക്‌'; ചെന്നൈ യാത്രയ്ക്ക് പുതിയ ട്രെയിന്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയൊരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യം കണക്കിലെടുത്ത് ചെന്നൈയില്‍ നിന്നും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ.

 

ട്രെയിന്‍ നമ്പര്‍ 06005, 06006 എന്നിവ ചെന്നൈ എഗ്മോറില്‍ നിന്ന് രാത്രി പുറപ്പെട്ട്, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജയ്‌സാല്‍മീറില്‍ എത്തിച്ചേരും

ചെന്നൈ: യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയൊരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.യാത്രക്കാരുടെ ഏറെനാളായുള്ള ആവശ്യം കണക്കിലെടുത്ത് ചെന്നൈയില്‍ നിന്നും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ. ഹോളി ആഘോഷങ്ങളിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയില്‍വേയുടെ ഈ തീരുമാനം.

ട്രെയിന്‍ നമ്പര്‍ 06005, 06006 എന്നിവ ചെന്നൈ എഗ്മോറില്‍ നിന്ന് രാത്രി പുറപ്പെട്ട്, മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജയ്‌സാല്‍മീറില്‍ എത്തിച്ചേരും. ഫെബ്രുവരി 3 ചൊവ്വ, രാത്രി 11.55 നാണ് ട്രെയിന്‍ യാത്ര ആരംഭിക്കുക. ചൊവ്വാഴ്ചയാണ് ട്രെയിനിന്റെ സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്.
നാലാം അതായത്, ഫെബ്രുവരി 6 വെള്ളിയാഴ്ച പുലര്‍ച്ചെ 4.45ന് ട്രെയിന്‍ ജയ്‌സാല്‍മീറില്‍ എത്തും.

സ്റ്റോപ്പുകള്‍

ചെന്നൈ എഗ്മോര്‍, ഗുഡൂര്‍ ജങ്ഷന്‍, നെല്ലോര്‍, ഓങ്കോള്‍, തെനാലി ജങ്ഷന്‍, വിജയവാഡ ജങ്ഷന്‍, വരാങ്കള്‍, ബല്‍ഹാര്‍ഷാ, നാഗ്പൂര്‍ ജങ്ഷന്‍, ഇറ്റാര്‍സി ജങ്ഷന്‍, റാണി കമാല്‍പടി, ബിന ജങ്ഷന്‍, ഗുണ ജങ്ഷന്‍, സൊഗാരിയ, സവായ് മഡ്‌ഹോപൂര്‍ ജങ്ഷന്‍, ദുര്‍ഗാപുര, ജയ്പൂര്‍ ജങ്ഷന്‍, ഫുലേര ജങ്ഷന്‍, കുച്ച്‌മന്‍ സിറ്റി, മക്രാന ജങ്ഷന്‍, ദേഗാന ജങ്ഷന്‍, മേര്‍ത റോഡ് ബൈപാസ്, നഗൗര്‍, നോഖ, ബികാനേര്‍ ജങ്ഷന്‍, ഫലോഡി ജങ്ഷന്‍, രാംദേവ്‌റ, ജയ്‌സാല്‍മീര്‍