‘വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയത്, ഭരണഘടനയില്‍ സ്ഥാനമില്ല’ : പ്രധാനമന്ത്രി

സാമൂഹിക നീതിക്കെതിരാണ് വഖഫെന്നും ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും മോദി വിമര്‍ശിച്ചു.

 

ഡല്‍ഹി : സാമൂഹിക നീതിക്കെതിരാണ് വഖഫെന്നും ഭരണഘടനയില്‍ വഖഫിന് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും മോദി വിമര്‍ശിച്ചു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജത്തിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലേത് മറ്റൊരു ഐതിഹാസിക വിജയമായി. മഹാരാഷ്ട്രയില്‍ വിജയിച്ചത് വികസനത്തിന്റെ സദ്ഭരണമാണ്. കള്ളത്തരത്തിന്റെയും വിഭജനത്തിന്റെയും, കുടുംബ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയം മഹാരാഷ്ട്രയില്‍ പരാജയപ്പെട്ടു. വികസിത ഭാരതം എന്ന സങ്കല്പത്തിന് വലിയ ഊര്‍ജം നല്‍കുന്നതാണ് മഹാരാഷ്ട്രയിലെ വിജയം.

മഹാരാഷ്ട്രയിലേത് 50 വര്‍ഷത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എന്‍ഡിഎയ്ക്ക് മൂന്നാം തവണ വിജയം നല്‍കുന്ന ആറാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്രയും ബീഹാറും. രാജ്യത്തിന്റെ പ്രതീക്ഷ ബിജെപിയിലും എന്‍ഡിഎയിലും മാത്രമാണെന്ന് തെളിഞ്ഞുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.