സർക്കാർ ഓഫിസുകളിൽ സന്ദർശക സമയം നിശ്ചയിച്ചു
പൊതുജനങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഓഫിസുകളിൽ സന്ദർശനത്തിനുള്ള സമയം നിശ്ചയിച്ച് കർണാടക ചീഫ് സെക്രട്ടറി ഉത്തരവിറക്കി.ഉച്ചക്ക് 3.30 മുതൽ വൈകീട്ട് 5.30 വരെയുള്ള സമയം പൊതുജനങ്ങളുടെ നേരിട്ടുള്ള ആവശ്യങ്ങൾക്ക് നിർബന്ധമായും പരിഗണന നൽകണമെന്നാണ് നിർദേശം.
Sep 25, 2024, 10:09 IST
ബംഗളൂരു:പൊതുജനങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഓഫിസുകളിൽ സന്ദർശനത്തിനുള്ള സമയം നിശ്ചയിച്ച് കർണാടക ചീഫ് സെക്രട്ടറി ഉത്തരവിറക്കി.ഉച്ചക്ക് 3.30 മുതൽ വൈകീട്ട് 5.30 വരെയുള്ള സമയം പൊതുജനങ്ങളുടെ നേരിട്ടുള്ള ആവശ്യങ്ങൾക്ക് നിർബന്ധമായും പരിഗണന നൽകണമെന്നാണ് നിർദേശം.
അവധി ദിവസങ്ങളിലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലും ഇത് ബാധകമല്ലെന്നും ഉത്തരവിലുണ്ട്.പ്രസ്തുത ഉത്തരവ് നേരത്തേയും പുറത്തിറക്കിയിരുന്നെങ്കിലും പലരും ഇത് ഗൗനിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടതോടെയാണ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചത്.