വിരുദുനഗര്‍ ദുരന്തം; ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി

വിരുദുനഗര്‍ പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറിയില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. വനജ ഫയര്‍ വര്‍ക്ക്‌സ് ഉടമ ഈശ്വരി, ഭര്‍ത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.സ്‌ഫോടനത്തില്‍ 25 പേരായിരുന്നു കൊല്ലപ്പെട്ടത്. 

 

സ്‌ഫോടനത്തില്‍ 25 പേരായിരുന്നു കൊല്ലപ്പെട്ടത്. 

തമിഴ്‌നാട്: വിരുദുനഗര്‍ പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറിയില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. വനജ ഫയര്‍ വര്‍ക്ക്‌സ് ഉടമ ഈശ്വരി, ഭര്‍ത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.സ്‌ഫോടനത്തില്‍ 25 പേരായിരുന്നു കൊല്ലപ്പെട്ടത്. 

പടക്കങ്ങള്‍ക്കുള്ള രാസമിശ്രിതം തയ്യാറാക്കുന്നതിനിടെ ഘര്‍ഷണം സംഭവിച്ചാണ് സ്‌ഫോടനം ഉണ്ടായത്. കെട്ടിടത്തിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വേഗത്തില്‍ തന്നെ അഗ്‌നിരക്ഷാ സേനയുടെ നിരവധി യൂണിറ്റുകളും പൊലിസും സ്ഥലത്തെത്തിയെങ്കിലും സ്‌ഫോടനം കാരണം ആദ്യഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനം ശ്രമകരമായി.

തീ പൂര്‍ണമായും അണച്ചതിന് ശേഷമാണ് വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത്.പരുക്കേറ്റ് വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. സ്‌ഫോടനത്തിന് പിന്നാലെ വനജ ഫയര്‍ വര്‍ക്ക്‌സിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.  ജെസിബി ഉപയോഗിച്ച്‌ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു.