പഞ്ചാബ് ലൗലി സര്‍വകലാശാല സംഘര്‍ഷം;ക്ലാസുകള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചു
വിദ്യാര്‍ത്ഥി പ്രതിഷേധത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പഞ്ചാബ് ലൗലി സര്‍വകലാശാലയില്‍ ക്ലാസുകള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. ഇന്ന് മുതല്‍ 10 ദിവസത്തേക്ക് റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരിക്കുന്നത്
വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ നാട്ടിലേക്ക് മടങ്ങാമെന്നും അറിയിച്ചിട്ടുണ്ട്.
ചണ്ഡീഗഡ്: വിദ്യാര്‍ത്ഥി പ്രതിഷേധത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പഞ്ചാബ് ലൗലി സര്‍വകലാശാലയില്‍ ക്ലാസുകള്‍ 10 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. ഇന്ന് മുതല്‍ 10 ദിവസത്തേക്ക് റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്നാണ് സര്‍വകലാശാല അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മിഡ്-ടേം പരീക്ഷകളും മാറ്റി വെച്ചിരിക്കുകയാണ്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ നാട്ടിലേക്ക് മടങ്ങാമെന്നും അറിയിച്ചിട്ടുണ്ട്. ഹോസ്റ്റലില്‍ തുടരുന്നവര്‍ പുറത്തിറങ്ങരുതെന്നും പ്രതിഷേധങ്ങളില്‍ പങ്കാളികളാകരുതെന്നുമാണ് നിര്‍ദേശം.
വിദ്യാര്‍ത്ഥികള്‍ ശാന്തരായി തുടരണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തില്‍ എടുക്കണമെന്നും അറിയിപ്പുണ്ട്. അതേസമയം സര്‍വകലാശാലയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. 2000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്